Tuesday, August 26, 2008

ഒരു ചേച്ചീം കുറേ ചേട്ടന്മാരും

ഇന്നു രാവിലെ പത്രമെടുത്ത്‌ നോക്കിയപ്പോള്‍ കണ്ട വാര്ത്ത.


വാര്ത്ത കണ്ടപ്പോള്‍ തന്നെ സന്തോഷമായി. കാരണമെന്താണെന്നോ, അടുത്ത ഇലക്ഷന്‍ സിപിഎമ്മും ബിഎസ്പിയും ഒക്കെ അടങ്ങുന്ന മൂന്നാം മുന്നണി ജയിച്ചാല്‍ ആരായിരിക്കും പ്രധാനമന്ത്രി?

സംശയമെന്ത്? മായാവതിച്ചേച്ചി തന്നെ. ഇനി ജയിച്ചു കഴിഞ്ഞിട്ട് വാക്ക് മാറാനൊന്നും പരിപാടി കാണില്ല. എല്ലാം നേരത്തേ പറഞ്ഞു വച്ചു കഴിഞ്ഞില്ലേ.

ഈ ചേച്ചി പ്രധാനമന്ത്രിയായാല്‍ നമുക്കൊക്കെ അഭിമാനിക്കാം. ലോകത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രി ഇന്ഡ്യാക്കാരനാണെന്ന് പറയുന്നത് എന്താ അത്ര കുറച്ചിലാണോ? അപ്പോള്‍ ഈ ചേച്ചിയെ കേരളത്തില്‍ തന്നെ നിര്ത്താന്‍ ഇടത് ചേട്ടന്മാര്‍ കരുണ കാണിക്കണം. ഒരു പൊടിക്ക് കേമത്തം നമ്മുടെ കേരളത്തിനും ഇരിക്കട്ടേന്നേ. ഈ ചേച്ചി കഴിഞ്ഞ ജനുവരിയിലോ മറ്റോ നാല്പത്തിയേഴാം ജന്മദിനം ആഘോഷിച്ചപ്പോള്‍ പൊടി പൊടിച്ചത് 50 കോടി രൂപയായിരുന്നെന്നാണ്‍ അസൂയക്കാര്‍ പരയുന്നത് (
ബര്ത്ഡേ ആഘോഷം).

മാത്രമോ ഈ ചേച്ചി സ്വന്തം പ്രതിമ നിര്മ്മിക്കാന്‍ മാത്രം ചെലവാക്കുന്ന കാശെത്രയാണെന്നു നോക്കൂ.

ഈ ചേച്ചിയുടെ മറ്റൊരു പ്രത്യേകതയാണ്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നത്. അല്ലെന്കില്‍ നോക്കൂ. ആറ്റു നോറ്റ് ഉണ്ടാക്കിച്ച വെന്കല പ്രതിമക്ക് തൊട്ടടുത്തുള്ള കന്ഷിറാമിന്റെ പ്രതിമയെക്കാള്‍ ഒരല്പം പൊക്കം കുറഞ്ഞു പോയാല്‍ പിന്നെ എന്തു ചെയ്യണം?

പിന്നെ ഈ ചേച്ചിയുടെ രാഷ്ട്രീയ നിലപാടുകളൊക്കെ നമ്മടെ ചില പോളിറ്റ് ബ്യൂറോ മെമ്പര്മാരെപ്പോലെ തന്നെയിരിക്കും. നോക്കിയേ.
ഇതു തന്നെയല്ലേ നമ്മടെ പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.കെ പാന്‍ഥേ ചേട്ടന്‍ പറഞ്ഞത്. (ഇവിടെ നോക്ക്യേ).


പക്ഷേ ഈ ചേച്ചീം ചേട്ടനും നമ്മടെ ഏഴാം ക്ലാസിലെ പാഠപുസ്തകം വായിച്ചിട്ടില്ലെന്നാ തോന്നുന്നത്.
ചേച്ച്യേ, ചേട്ടോയ്, ഈ പകര്ച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ഏതു മതക്കാരെയാ ഏറ്റവും അധികം ബാധിക്കുക? ഇടതു ചേട്ടന്മാരെ, അടുത്ത തവണ ചേച്ചിയേം മറ്റേ ചേട്ടനേം കാണാന്‍ പോകുമ്പോള്‍ നമ്മടേ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഒരു ഇംഗ്ലീഷ് കോപ്പിയും കൊണ്ടോയ്ക്കോണേ. മറക്കല്ലേ.


എന്തൊക്കെപ്പറഞ്ഞാലും ഈ ചേച്ചിയില്‍ നിന്നും പലതും പഠിക്കാനുണ്ട്. 2007 ഇല്‍ കഴിഞ്ഞ ഇലക്ഷനുമുമ്പ് ഈ ചേച്ചി ഡിക്ലയര്‍ ചെയ്ത ആസ്തി 52 കോടി. 2008-2009 സാമ്പത്തിക വര്ഷത്തില്‍ വരുമാനം 60 കോടി കടക്കും എന്നു കണ്ടപ്പോള്‍ അഡ്വാന്സ് ടാക്സ് കൊടുത്തത് 15 കോടി രൂപ. കണ്ടോ‌ എത്ര സത്യസന്ധമായാണ്‍ ടാക്സ് അടക്കുന്നത്. ഇങ്ങനെ വേണം രാഷ്ട്രീയക്കാരായാല്‍. രാജ്യത്തെ ഏറ്റവും അധികം നികുതി അടയ്ക്കുന്ന നികുതിദായകരില്‍ ഈ ചേച്ചി ഇപ്പോള്‍ തന്നെ 20 ആം സ്ഥാനത്താണ്. അമ്പാനി ചേട്ടന്മാരെക്കാളുമൊക്കെ ഒരുപാടു മുകളില്‍.

ഇനി എന്താണ്‍ ചേച്ചീടെ കച്ചോടം എന്നറിയില്ലേ, സമ്മാനം വാങ്ങല്‍. ഈ ചേച്ചീമായുള്ള കൂട്ടുകച്ചോടം ഒക്കെ ശരിയായിക്കഴിഞ്ഞാല്‍ ഇടതു ചേട്ടന്മാര്‍ ഈ ബിസിനസിന്റെ ഒരു അഞ്ചു പത്ത് യൂണിറ്റ് കേരളത്തിലും തുടങ്ങണം. 60 കോടി വാര്ഷിക വരുമാനം എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യാ. മുതല്‍ മുടക്കാണെന്കില്‍ ഒന്നുമില്ല താനും. ചുമ്മാ കുറിച്ചു കുറീം തൊട്ട് എറേത്തെക്ക് ചെല്ലാ, സമ്മാനം അങ്ങ്ട് വാങ്ങ്വാ. അത്രേന്നെ. ഈ ചേച്ചി കേരളത്തീന്ന് മത്സരിച്ചു പ്രധാനമന്ത്രിയായാല്‍ നമ്മളൊരു കലക്ക് കലക്കും. അല്ല പിന്നെ.


വായിച്ചു രസിക്കാന്‍.
എനിക്കും വേണം സീറ്റ്.
60 കോടിയുടെ പ്രതിമാ നിര്മ്മാണം & എന്റെ പ്രതിമക്കു പൊക്കം കുറഞ്ഞു പോയേ.
മായാവതിയുടെ പ്രതിമാ പ്രേമത്തെക്കുറിച്ച്
ആണവ കരാര്‍ മുസ്ലീം വിരുദ്ധം.
ഞാന്‍ പ്രധാനമന്ത്രിയാവുന്നത്‌ തടയാന്‍ ആര്‍ക്കുമാകില്ല.

7 comments:

Mr. K# said...

ഇനി എന്താണ്‍ ചേച്ചീടെ കച്ചോടം എന്നറിയില്ലേ, സമ്മാനം വാങ്ങല്‍. ഈ ചേച്ചീമായുള്ള കൂട്ടുകച്ചോടം ഒക്കെ ശരിയായിക്കഴിഞ്ഞാല്‍ ഇടതു ചേട്ടന്മാര്‍ ഈ ബിസിനസിന്റെ ഒരു അഞ്ചു പത്ത് യൂണിറ്റ് കേരളത്തിലും തുടങ്ങണം. 60 കോടി വാര്ഷിക വരുമാനം എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യാ. മുതല്‍ മുടക്കാണെന്കില്‍ ഒന്നുമില്ല താനും. ചുമ്മാ കുറിച്ചു കുറീം തൊട്ട് എറേത്തെക്ക് ചെല്ലാ, സമ്മാനം അങ്ങ്ട് വാങ്ങ്വാ. അത്രേന്നെ. ഈ ചേച്ചി കേരളത്തീന്ന് മത്സരിച്ചു പ്രധാനമന്ത്രിയായാല്‍ നമ്മളൊരു കലക്ക് കലക്കും. അല്ല പിന്നെ.

Unknown said...

യോജിച്ചപ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും പരസ്പരം മത്സരിക്കേണ്ടിണ്ടിവരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും തോന്നുന്നു. അബുബഷീറിന്റെ വീടിനു മുന്നിൽ ദർശനത്തിനു ക്യൂ നിൽക്കാനായി ബി.എസ്.പി. പ്രതിനിധിയെ മാത്രമാണ് അയച്ചത്‌. ചെങ്കൊടിക്കാരെ കണ്ടില്ല. ഇനിയിപ്പോൾ ആ ഭാഗങ്ങളിലൊക്കെ ചെങ്കൊടി കയ്യിൽ‌പ്പിടിക്കാറുള്ളത്‌ റെയിൽ‌വേ ഉദ്യോഗസ്ഥന്മാർ മാത്രമായതുകൊണ്ടാണോ എന്നും അറിയില്ല.

റിജാസ്‌ said...

ഈ paper Cuttings ഏതു News paper ൽ വന്നതാണെന്ന് ക്കൂടി വെക്തമാക്കിയാൽ കൊള്ളാം.
അപ്പോൽ തന്നെ എല്ലാവർക്കും മൻസിലാവും ഉദ്ദേശം.

Mr. K# said...

റിജാസ്,
ന്യൂസ് പേപ്പര്‍ കട്ടിങ്ങിന്റെ ലിന്ക് താഴെ "വായിച്ചു രസിക്കാന്‍" എന്നും പറഞ്ഞ് കൊടുത്തിട്ടുണ്ടല്ലോ? അല്ല ഏതു പത്രത്തില്‍ നിന്നു വേണം ലിന്ക്? :-) ഇതൊക്കെ എല്ലാ പത്രത്തിലും ഒരു പോലെ വന്നിട്ടുള്ള വാര്ത്തകളാണേ. (ദേശാഭിമാനിയുടെ കാര്യം അറിയില്ല).

വേണു venu said...

ഇന്നത്തെ പത്രത്തില്‍.
Mayawati in forbes' power woman list.
Times OF India 29th Aug.
Her debut is 59th.
പ്രകാശ് കാരാട്ട് പാവം.....
വര്‍ഗ്ഗരഹിത, ജാതിരഹിത ഒക്കെ
ഇപ്പോള്‍ വോട്ടു തരിക എന്ന തത്വശാസ്ത്രത്തിലായി.:)

മേഘമല്‍ഹാര്‍(സുധീര്‍) said...

പാവം ചേച്ചി ( ച്ചേ.. ഛീ...)

mukthaRionism said...

അല്ല പിന്നെ..
ഹാ...........!