Thursday, December 25, 2008

പാവപ്പെട്ടവരുടെ ചേച്ചി

കഴിഞ്ഞ ജന്മദിനത്തിനു ഈ ചേച്ചി പൊടി പൊടിച്ചത് 50 കോടിയായിരുന്നു. ഇപ്രാവശ്യം 1000 കോടിയാണത്രേ ടാര്‍ഗറ്റ്. എന്തായാലും 50 ലക്ഷം കൊടുക്കാനില്ലെന്ന് പറഞ്ഞ ഒരു എഞ്ജിനീയറെ വിശ്വസ്തരായ അനുയായിക‌‌ള്‍ തല്ലിക്കൊന്നിട്ടുണ്ട്.

വാര്‍ത്ത ഇവിടെ
1. മംഗളം
2. മനോരമ


ചേച്ചിയെയും കുറേ ചേട്ടന്മാരെക്കുറിച്ചും പണ്ട് എഴുതിയത് ഇവിടെ.


ചേച്ചി കോട്ടയത്ത് വന്നപ്പോ‌‌ള്‍ പാവപ്പെട്ടവരെക്കുറിച്ചോര്‍‌‌ത്ത് ഒഴുക്കിയ മുതലക്കണ്ണീര്‍ കാണൂ.



ചേച്ചീടെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് കേള്ക്കൂ


ജാതി/സംവരണ കളികളില്ലായിരുന്നെങ്കില്‍ ഇവരെപ്പോലുള്ളവര്‍ എന്നെങ്കിലും നിയമസഭ കാണുമോ?

Tuesday, August 26, 2008

ഒരു ചേച്ചീം കുറേ ചേട്ടന്മാരും

ഇന്നു രാവിലെ പത്രമെടുത്ത്‌ നോക്കിയപ്പോള്‍ കണ്ട വാര്ത്ത.


വാര്ത്ത കണ്ടപ്പോള്‍ തന്നെ സന്തോഷമായി. കാരണമെന്താണെന്നോ, അടുത്ത ഇലക്ഷന്‍ സിപിഎമ്മും ബിഎസ്പിയും ഒക്കെ അടങ്ങുന്ന മൂന്നാം മുന്നണി ജയിച്ചാല്‍ ആരായിരിക്കും പ്രധാനമന്ത്രി?

സംശയമെന്ത്? മായാവതിച്ചേച്ചി തന്നെ. ഇനി ജയിച്ചു കഴിഞ്ഞിട്ട് വാക്ക് മാറാനൊന്നും പരിപാടി കാണില്ല. എല്ലാം നേരത്തേ പറഞ്ഞു വച്ചു കഴിഞ്ഞില്ലേ.

ഈ ചേച്ചി പ്രധാനമന്ത്രിയായാല്‍ നമുക്കൊക്കെ അഭിമാനിക്കാം. ലോകത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രി ഇന്ഡ്യാക്കാരനാണെന്ന് പറയുന്നത് എന്താ അത്ര കുറച്ചിലാണോ? അപ്പോള്‍ ഈ ചേച്ചിയെ കേരളത്തില്‍ തന്നെ നിര്ത്താന്‍ ഇടത് ചേട്ടന്മാര്‍ കരുണ കാണിക്കണം. ഒരു പൊടിക്ക് കേമത്തം നമ്മുടെ കേരളത്തിനും ഇരിക്കട്ടേന്നേ. ഈ ചേച്ചി കഴിഞ്ഞ ജനുവരിയിലോ മറ്റോ നാല്പത്തിയേഴാം ജന്മദിനം ആഘോഷിച്ചപ്പോള്‍ പൊടി പൊടിച്ചത് 50 കോടി രൂപയായിരുന്നെന്നാണ്‍ അസൂയക്കാര്‍ പരയുന്നത് (
ബര്ത്ഡേ ആഘോഷം).

മാത്രമോ ഈ ചേച്ചി സ്വന്തം പ്രതിമ നിര്മ്മിക്കാന്‍ മാത്രം ചെലവാക്കുന്ന കാശെത്രയാണെന്നു നോക്കൂ.

ഈ ചേച്ചിയുടെ മറ്റൊരു പ്രത്യേകതയാണ്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നത്. അല്ലെന്കില്‍ നോക്കൂ. ആറ്റു നോറ്റ് ഉണ്ടാക്കിച്ച വെന്കല പ്രതിമക്ക് തൊട്ടടുത്തുള്ള കന്ഷിറാമിന്റെ പ്രതിമയെക്കാള്‍ ഒരല്പം പൊക്കം കുറഞ്ഞു പോയാല്‍ പിന്നെ എന്തു ചെയ്യണം?

പിന്നെ ഈ ചേച്ചിയുടെ രാഷ്ട്രീയ നിലപാടുകളൊക്കെ നമ്മടെ ചില പോളിറ്റ് ബ്യൂറോ മെമ്പര്മാരെപ്പോലെ തന്നെയിരിക്കും. നോക്കിയേ.
ഇതു തന്നെയല്ലേ നമ്മടെ പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.കെ പാന്‍ഥേ ചേട്ടന്‍ പറഞ്ഞത്. (ഇവിടെ നോക്ക്യേ).


പക്ഷേ ഈ ചേച്ചീം ചേട്ടനും നമ്മടെ ഏഴാം ക്ലാസിലെ പാഠപുസ്തകം വായിച്ചിട്ടില്ലെന്നാ തോന്നുന്നത്.
ചേച്ച്യേ, ചേട്ടോയ്, ഈ പകര്ച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ഏതു മതക്കാരെയാ ഏറ്റവും അധികം ബാധിക്കുക? ഇടതു ചേട്ടന്മാരെ, അടുത്ത തവണ ചേച്ചിയേം മറ്റേ ചേട്ടനേം കാണാന്‍ പോകുമ്പോള്‍ നമ്മടേ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഒരു ഇംഗ്ലീഷ് കോപ്പിയും കൊണ്ടോയ്ക്കോണേ. മറക്കല്ലേ.


എന്തൊക്കെപ്പറഞ്ഞാലും ഈ ചേച്ചിയില്‍ നിന്നും പലതും പഠിക്കാനുണ്ട്. 2007 ഇല്‍ കഴിഞ്ഞ ഇലക്ഷനുമുമ്പ് ഈ ചേച്ചി ഡിക്ലയര്‍ ചെയ്ത ആസ്തി 52 കോടി. 2008-2009 സാമ്പത്തിക വര്ഷത്തില്‍ വരുമാനം 60 കോടി കടക്കും എന്നു കണ്ടപ്പോള്‍ അഡ്വാന്സ് ടാക്സ് കൊടുത്തത് 15 കോടി രൂപ. കണ്ടോ‌ എത്ര സത്യസന്ധമായാണ്‍ ടാക്സ് അടക്കുന്നത്. ഇങ്ങനെ വേണം രാഷ്ട്രീയക്കാരായാല്‍. രാജ്യത്തെ ഏറ്റവും അധികം നികുതി അടയ്ക്കുന്ന നികുതിദായകരില്‍ ഈ ചേച്ചി ഇപ്പോള്‍ തന്നെ 20 ആം സ്ഥാനത്താണ്. അമ്പാനി ചേട്ടന്മാരെക്കാളുമൊക്കെ ഒരുപാടു മുകളില്‍.

ഇനി എന്താണ്‍ ചേച്ചീടെ കച്ചോടം എന്നറിയില്ലേ, സമ്മാനം വാങ്ങല്‍. ഈ ചേച്ചീമായുള്ള കൂട്ടുകച്ചോടം ഒക്കെ ശരിയായിക്കഴിഞ്ഞാല്‍ ഇടതു ചേട്ടന്മാര്‍ ഈ ബിസിനസിന്റെ ഒരു അഞ്ചു പത്ത് യൂണിറ്റ് കേരളത്തിലും തുടങ്ങണം. 60 കോടി വാര്ഷിക വരുമാനം എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യാ. മുതല്‍ മുടക്കാണെന്കില്‍ ഒന്നുമില്ല താനും. ചുമ്മാ കുറിച്ചു കുറീം തൊട്ട് എറേത്തെക്ക് ചെല്ലാ, സമ്മാനം അങ്ങ്ട് വാങ്ങ്വാ. അത്രേന്നെ. ഈ ചേച്ചി കേരളത്തീന്ന് മത്സരിച്ചു പ്രധാനമന്ത്രിയായാല്‍ നമ്മളൊരു കലക്ക് കലക്കും. അല്ല പിന്നെ.


വായിച്ചു രസിക്കാന്‍.
എനിക്കും വേണം സീറ്റ്.
60 കോടിയുടെ പ്രതിമാ നിര്മ്മാണം & എന്റെ പ്രതിമക്കു പൊക്കം കുറഞ്ഞു പോയേ.
മായാവതിയുടെ പ്രതിമാ പ്രേമത്തെക്കുറിച്ച്
ആണവ കരാര്‍ മുസ്ലീം വിരുദ്ധം.
ഞാന്‍ പ്രധാനമന്ത്രിയാവുന്നത്‌ തടയാന്‍ ആര്‍ക്കുമാകില്ല.

Monday, August 18, 2008

മലയാളിയാണെന്ന് പറഞ്ഞാല്‍

അങ്ങനെ കേരളത്തിന് പേരായി.ദാണ്ടെ കിടക്കുന്നു മംഗളം വാര്ത്ത. വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ പ്രതി.
പോരെന്കില്‍ ഇതാ മനോരമ വാര്ത്ത.

ഇതാ ദീപിക വാര്ത്ത.

ഇനി മലയാളിയാണെന്ന് പറഞ്ഞാല്‍ മറ്റു സംസ്ഥാനക്കാര്‍ ഓടിച്ചിട്ട്‌ തല്ലുന്ന കാലം വിദൂരമല്ല.

മിച്ചഭൂമി

ഇന്നത്തെ മലയാള മനോരമയില്‍ വന്ന വാര്ത്ത.

സര്ക്കാരിന്റെ കൈവശമുള്ള ഭൂമി, ഭൂരഹിതര്ക്ക് വിതരണം ചെയ്യണമെന്നല്ലേ ആവശ്യപ്പെടേണ്ടിയിരുന്നത് എന്നൊരു സംശയം. ചിലപ്പോ സഖാവ് വോട്ട് ബാന്ക് ലാക്കാക്കി ഒരു പ്രസ്താവന നടത്തിയതായിരിക്കാം, യഥാര്ത്ഥത്തില്‍ പ്രാവര്ത്തികമാവുമെന്കില്‍ ജാതി മത ഭേനമെന്യേ ഭൂരഹിതരെ പരിഗണിക്കുമായിരിക്കും. എന്തായാലും സഖാവ് ഈ പറഞ്ഞതിന്റെ കൂടെ ജാതീയമായ അടിച്ചമര്‍ത്തലിനെതിരെയുള്ള സമരം വര്‍ഗപരമായ സമരത്തിന്റെ ഭാഗമാണെന്നു കൂടി പറഞ്ഞതാണ്‍ ഒരു സമാധാനം.